Home Kerala‘പ്രിയദർശിനി’ സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം; ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

‘പ്രിയദർശിനി’ സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം; ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

by news_desk1
0 comments

മലപ്പുറം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് അംഗം എം.കെ. കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

സ്ഥിരവരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നത്. സൗജന്യ യാത്ര മുൻഗണനാക്രമത്തിൽ നൽകുന്ന രീതിയിൽ പദ്ധതി പുനഃപരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

You may also like