ആലപ്പുഴ: ഓഗസ്റ്റ് 22-ന് പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ അരങ്ങേറുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ഇത്തവണത്തെ വാശിയേറിയ ആവേശപ്പോരാട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി ആകെ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജലരാജാക്കന്മാരായ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 ചുണ്ടനുകൾ ജലകിരീടത്തിനായി കായലിൽ അണിനിരക്കും.
ചുണ്ടനുകൾക്ക് പുറമെ ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി- 16, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ- 1, തെക്കനോടി കെട്ട്- 4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളങ്ങളുടെ എണ്ണം.
മത്സരത്തിന് രജിസ്റ്റർ ചെയ്ത 22 ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ലബ്ബുകളും:
- തലവടി ചുണ്ടൻ (കൈനകരി വില്ലേജ് ബോട്ട് ക്ലബ്)
- വീയപുരം ചുണ്ടൻ (യു.ബി.സി കൈനകരി എഫ്.സി)
- അരോമ-1 (അരോമ ബോട്ട് ക്ലബ്)
- മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്)
- പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്)
- നടുഭാഗം (പി.ബി.സി പുന്നമട, എൻ.സി.എഫ്.സി ബോട്ട് ക്ലബ്)
- കരുവാറ്റ (ജി.എൽ.സി ബോട്ട് ക്ലബ്, ചെറുതന)
- വെള്ളംകുളങ്ങര (എസ്.എച്ച് ബോട്ട് ക്ലബ്)
- ജവഹർ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്)
- സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
- നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
- ആയാപറമ്പ് വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്)
- ആനാരി (ആനാരി ബോട്ട് ക്ലബ്)
- ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)
- കാരിച്ചാൽ ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്- ടി.ബി.സി)
- ആയാപറമ്പ് പാണ്ടി (ഐ.ബി.ആർ.എ കൊച്ചിൻ)
- കരുവാറ്റ ശ്രീ വിനായകൻ (കെ.ടി.ബി.സി ഫാൻസ് ക്ലബ്)
- ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്, കുമരകം)
- ആലപ്പാട് ചുണ്ടൻ (സെന്റ് ജോൺസ് ബോട്ട് ക്ലബ്, തെക്കേക്കര)
- പായിപ്പാടൻ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- പാർത്ഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്)
