Home Nationalപെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റമാണ് നിയന്ത്രിക്കേണ്ടത്; നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി

പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റമാണ് നിയന്ത്രിക്കേണ്ടത്; നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി

by news_desk1
0 comments

ദില്ലി: ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ സ്ത്രീകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും, പെൺകുട്ടികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകളുടെ സ്വാതന്ത്ര്യവും വസ്ത്രധാരണവും നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗിക അതിക്രമത്തിന് ഒരിക്കലും ന്യായീകരണമാകില്ലെന്നും വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീയെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ലൈംഗിക അതിക്രമക്കേസിൽ പ്രതിയെ വെറുതെ വിട്ട കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. ജീൻസ് ധരിച്ച 17 വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമക്കേസിലാണ് മലയാളിയായ ജഡ്ജി സി. സുധയുടെ ഉത്തരവ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അവരുടെ വസ്ത്രധാരണത്തെ കാരണമാക്കുന്ന സമീപനത്തെ കോടതി നിരസിക്കുകയും, ഇത്തരം സംഭവങ്ങൾ തടയുന്നതിന് ആൺകുട്ടികളുടെ പെരുമാറ്റത്തിലും സാമൂഹിക സമീപനത്തിലും മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.

You may also like