Home Localശ്രീ ജൂനാ അഖാഡ കേന്ദ്ര കാര്യാലയം തൃശൂരിൽ പ്രവർത്തനമാരംഭിച്ചു

ശ്രീ ജൂനാ അഖാഡ കേന്ദ്ര കാര്യാലയം തൃശൂരിൽ പ്രവർത്തനമാരംഭിച്ചു

by news_desk
0 comments

ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ജൂനാ അഖാഡയുടെ ദക്ഷിണേന്ത്യൻ വിഭാഗമായ കാളികാ പീഠം ശ്രീ ജൂനാ അഖാഡയുടെ കേന്ദ്ര കാര്യാലയം തൃശൂർ ഗിരിജാതിയ്യറ്ററിനു സമീപം റോസ് ഗാർഡനിൽ പ്രവർത്തനമാരംഭിച്ചു. മാർഗ്ഗദർശക് മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അധ്യക്ഷത വഹിച്ചു. സ്വാമി ഹരിനാരായണൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, മുൻ ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി, തെക്കെ മഠം മാനേജർ വടക്കുംമ്പാട്ട് നാരായണൻ, പ്രമുഖ വ്യവസായി മോഹൻദാസ്, ജൂനാ അഖാഡ ട്രസ്റ്റി കെ കേശവദാസ് എന്നിവർ പങ്കെടുത്തു. അഖാഡകളുടെ നേതൃത്വത്തിൽ ഭാരതത്തിൽ നടന്നു വരുന്ന കുംഭമേളകൾക്ക് സമാനമായ രീതിയിൽ തിരുന്നാവായയിൽ മഹാമാഘ മഹോത്സവം സംഘടിപ്പിക്കുന്നത് സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിലുള്ള ശ്രീ ജൂനാ അഖാഡയാണ്.

You may also like