Home Keralaഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം 10,015; രജിസ്റ്റർ ചെയ്തത് 9,280 കേസുകൾ

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം 10,015; രജിസ്റ്റർ ചെയ്തത് 9,280 കേസുകൾ

by news_desk1
0 comments

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം 74 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ഇതുവരെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 8,289.409 ഗ്രാം എം.ഡി.എം.എ, 1,004.784 കിലോഗ്രാം കഞ്ചാവ്, 2,382 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തിട്ടുണ്ട്.

കേസുകളുടെ എണ്ണത്തിൽ കോഴിക്കോട് സിറ്റിയാണ് മുന്നിൽ. ഇവിടെ 929 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 999 പേരെയാണ് അറസ്റ്റ് ചെയ്തത്. 875 കേസുകളുമായി മലപ്പുറം ജില്ല കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

കൊച്ചി സിറ്റി, പാലക്കാട് എന്നീ പൊലീസ് ജില്ലകളിലും 700ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ റൂറലിലാണ്. ഇവിടെ 137 കേസുകളിലായി 139 പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസത്തെ നടപടി

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരി കൈവശം വച്ചതിന് 20 കേസുകളും, മധ്യമ അളവിന് 7 കേസുകളും, വാണിജ്യ അളവിന് 2 കേസുകളും രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് ആക്ട് പ്രകാരം 38 കേസുകളും, കോട്പ നിയമപ്രകാരം 46 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പരിശോധനകളിൽ 47.322 ഗ്രാം എം.ഡി.എം.എ, 25.451 കിലോഗ്രാം കഞ്ചാവ്, 501 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 9,147 ബോധവത്കരണ ക്ലാസുകളും 578 കൗൺസലിങ്ങുകളും സംഘടിപ്പിച്ചു. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,561 ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.

You may also like