Home Keralaറേഷൻ കടയിലെ അരിച്ചാക്കുകളിൽ പുഴുക്കൾ; ലോഡ് തിരിച്ചയച്ചു

റേഷൻ കടയിലെ അരിച്ചാക്കുകളിൽ പുഴുക്കൾ; ലോഡ് തിരിച്ചയച്ചു

by news_desk1
0 comments

മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ എആർഡി 251-ാം നമ്പർ റേഷൻ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തി. അരി ഇറക്കുന്നതിനിടെ ചാക്കുകളിൽ നിന്ന് പുഴുക്കൾ നുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട സിഐടിയു ചുമട്ടുതൊഴിലാളികൾ വിവരം അധികൃതരെ അറിയിച്ചു.

തുടർന്ന് റേഷൻ കടയിൽ ഇറക്കിയ ചാക്കുകൾ തുറന്ന് പരിശോധിച്ചപ്പോൾ അരിയിലും പുഴുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ഇറക്കിവച്ച അരിച്ചാക്കുകൾ ഉൾപ്പെടെ മുഴുവൻ ലോഡും വാഹനത്തിൽ തിരികെ കയറ്റി അയച്ചു.

ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ ശൃംഖല വഴി വിതരണം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് ഇടതു പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവത്തിലെ വീഴ്ച സംബന്ധിച്ച് റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി വിശദീകരണം നൽകണമെന്ന ആവശ്യവും ശക്തമാണ്.

You may also like