Home Nationalനേതൃത്വം അറിയാതെ വാഗ്ദാനം നൽകി, പ്രശ്നമാകുമ്പോൾ ഓടിപ്പോകരുത്’; വിജയ് സേതുപതിയുടെ പരാമർശം വിജയ്ക്കെതിരായ ഒളിയമ്പോ? ചാനൽ വിശദീകരണവുമായി

നേതൃത്വം അറിയാതെ വാഗ്ദാനം നൽകി, പ്രശ്നമാകുമ്പോൾ ഓടിപ്പോകരുത്’; വിജയ് സേതുപതിയുടെ പരാമർശം വിജയ്ക്കെതിരായ ഒളിയമ്പോ? ചാനൽ വിശദീകരണവുമായി

by news_desk1
0 comments

ചെന്നൈ: തമിഴ് ബിഗ് ബോസ് ഷോയിൽ വിജയ് സേതുപതി നടത്തിയ നേതൃത്വത്തെക്കുറിച്ചുള്ള പരാമർശം നടൻ വിജയ്ക്കെതിരായ ഒളിയമ്പാണെന്ന തരത്തിൽ വിവാദമായതിന് പിന്നാലെ ചാനൽ വിശദീകരണവുമായി രംഗത്ത്. പരാമർശങ്ങൾ വിനോദ പരിപാടിയുടെ ഭാഗം മാത്രമാണെന്നും, പരിപാടിയിലെ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അവ നടത്തിയതെന്നും ചാനൽ വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തിയെയോ പ്രസ്ഥാനത്തെയോ പ്രത്യയശാസ്ത്രത്തെയോ പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്യുക എന്നത് ചാനലിന്റെ ഉദ്ദേശമല്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. ഇതിന് വിപരീതമായുള്ള വ്യാഖ്യാനങ്ങൾ ചാനലിന്റെ ലക്ഷ്യമോ താത്പര്യമോ അല്ലെന്നും ചാനൽ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ടി.വി.കെ. അനുയായികളുടെ ഭാഗത്തുനിന്ന് വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണം.

ബിഗ് ബോസ് വേദിയിൽ നേതൃത്വത്തെക്കുറിച്ച് വിജയ് സേതുപതി നടത്തിയ വിമർശനം തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശമാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. നേതൃത്വം എന്താണെന്ന് അറിയാതെ വാഗ്ദാനങ്ങൾ നൽകുകയും, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ച് മാറിനിൽക്കുകയും ചെയ്യുന്നതല്ല നേതൃത്വമെന്നായിരുന്നു വിജയ് സേതുപതിയുടെ പരാമർശം.

ഇത് വിജയ്ക്കെതിരായ ഒളിയമ്പാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ പ്രതികരണം. ഡിഎംകെയെ പ്രീതിപ്പെടുത്തുന്നതിനായി വിജയ് സേതുപതി വിജയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിക്കുകയാണെന്നും ടി.വി.കെ. അനുയായികൾ ആരോപിച്ചു. വിജയ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ പോലും വിജയ് സേതുപതി തയ്യാറായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ, ബിഗ് ബോസ് ഷോയിലെ സംഭവവികാസങ്ങളെക്കുറിച്ചാണ് പരിപാടിയുടെ ഭാഗമായി വിജയ് സേതുപതി പരാമർശിച്ചതെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. സംഭവത്തെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അവർ പ്രതികരിച്ചു.

You may also like