Home Localഎ.എം. സെയ്ദ് അനുസ്മരണവും ജില്ലാ വാർഷിക പൊതുയോഗവും നടത്തി

എ.എം. സെയ്ദ് അനുസ്മരണവും ജില്ലാ വാർഷിക പൊതുയോഗവും നടത്തി

by news_desk1
0 comments

പറവൂർ: കേരള ലാൻഡ് കമ്മീഷൻ ആൻഡ് മോട്ടോർ ഏജന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലാ വാർഷിക പൊതുയോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. സെയ്ദ് അനുസ്മരണവും പറവൂർ വ്യാപാരി വ്യവസായി ടൗൺ യൂണിറ്റിന്റെ വാണിജ്യനിലയം ഹാളിൽ നടന്നു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജോസ് ചിറ്റടി ഇടുക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജേക്കബ് മനയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രവി അണ്ടോളിൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. സത്താർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൊയ്തീൻ ബാവ, കെ.വി. രഘുനാഥ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുജാത വിശ്വനാഥൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സോമൻ മാധവൻ, ആന്റണി പള്ളിപ്പുറം, വി.എം. ബദറുദീൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജോയ് ആന്റു സ്രാമ്പിക്കൽ, ജില്ലാ സെക്രട്ടറിമാരായ സെൽവരാജ്, ഖാലിദ്, ജില്ലാ ട്രഷറർ ഷീല ദിലീപ്, സിന്ധുമോൾ ചിറ്റാറ്റുകര എന്നിവർ സംസാരിച്ചു.

You may also like