Home Keralaകോവിഡ് ബാധിച്ച് പ്രധാന വരുമാനസ്രോതസ്സ് നഷ്ടമായ കുടുംബങ്ങൾക്ക് ആശ്വാസം; 9.96 കോടി രൂപ ധനസഹായം

കോവിഡ് ബാധിച്ച് പ്രധാന വരുമാനസ്രോതസ്സ് നഷ്ടമായ കുടുംബങ്ങൾക്ക് ആശ്വാസം; 9.96 കോടി രൂപ ധനസഹായം

by news_desk1
0 comments

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാനസ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്.

അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് സാമ്പത്തിക സഹായം നൽകുക. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 9.96 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

You may also like