Home Keralaരണ്ട് ദിവസമായി കാണാതായ ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസമായി കാണാതായ ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

by news_desk1
0 comments

അങ്കമാലി: രണ്ട് ദിവസമായി കാണാതായിരുന്ന ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയയും കണ്ണനല്ലൂർ സ്വദേശി അഭിലാഷുമാണ് മരിച്ചത്. ഇരുവരും അടുത്ത ബന്ധുക്കളാണ്.

രണ്ടുദിവസമായി കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും മരിച്ച വിവരം പുറത്തുവന്നത്.

സെപ്റ്റംബർ 19ന് പുലർച്ചെ 1.45ഓടെയാണ് അങ്കമാലിയിൽ സംഭവം നടന്നത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് റെയിൽവേ പാളത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരുവരും എന്തിനാണ് നാടുവിട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

You may also like