ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി)യിലെ ബിഡിസ്, ഇന്റഗ്രേറ്റഡ് എംഡിസ്, എംഡിസ് പ്രോഗ്രാമുകളിലേക്കുള്ള 2027-28 അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (ഡാറ്റ്) നവംബർ 30 വരെ അപേക്ഷിക്കാം.
ഡാറ്റ് പ്രിലിംസ് ഡിസംബർ 20നാണ്. പ്രിലിംസ് പരീക്ഷയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായി പിന്നീട് ഡാറ്റ് മെയിൻസ് പരീക്ഷ നടത്തും. മെയിൻസ് പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ എൻഐഡി ക്യാമ്പസുകളിലേക്കുള്ള പ്രവേശനം.
പ്രിലിംസ് പരീക്ഷയ്ക്ക് കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 3,000 രൂപയാണ്. പെൺകുട്ടികൾക്ക് 2,000 രൂപയും പട്ടികവിഭാഗക്കാർക്ക് 1,500 രൂപയും ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.
