Home National’16–18 വയസുകാരായ പ്രതികൾക്കും കർശന ശിക്ഷ വേണം’; ജുവനൈൽ ജസ്റ്റിസ് നിയമഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ നിവേദനം

’16–18 വയസുകാരായ പ്രതികൾക്കും കർശന ശിക്ഷ വേണം’; ജുവനൈൽ ജസ്റ്റിസ് നിയമഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ നിവേദനം

by news_desk1
0 comments

ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ നിവേദനം. ഡൽഹിയിലെ സി.എം. ശ്രീ സ്കൂളിലെ വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നിവേദനം നൽകിയത്.

ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് പിന്നാലെ മനഃപൂർവം കൊലപാതകം നടത്തുന്ന 16 മുതൽ 18 വയസുവരെയുള്ള പ്രതികളെ, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുതിർന്നവരായി വിചാരണ ചെയ്യുന്നതിനും കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ഉൾപ്പെടെയുള്ള ശിക്ഷകൾ വിധിക്കാൻ കോടതിക്ക് അധികാരം നൽകുന്ന തരത്തിൽ നിയമഭേദഗതി വേണമെന്നാണ് മാളവികയുടെ ആവശ്യം.

ഡൽഹിയിലെ സ്വരൂപ് നഗറിൽ 16 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിവേദനം. കുട്ടികളെക്കുറിച്ചുള്ള നിയമം കുറ്റാരോപിതരായ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുപോലെ, ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്ന കുട്ടികളുടെ ജീവനും അന്തസ്സും അവകാശങ്ങളും തുല്യമായി സംരക്ഷിക്കപ്പെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

അതീവ ഗുരുതരമായ ഇത്തരം കേസുകളിൽ നിലവിലുള്ള ശിക്ഷാ ഇളവുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരണമെന്നും മാളവിക നിവേദനത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

You may also like