Home National16 വർഷമായി നീളുന്ന ബെംഗളൂരു സ്ഫോടനക്കേസ്; വാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

16 വർഷമായി നീളുന്ന ബെംഗളൂരു സ്ഫോടനക്കേസ്; വാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

by news_desk1
0 comments

ദില്ലി: 16 വർഷമായി തുടരുന്ന ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ നിർദേശം.

16 വർഷം നീണ്ട നടപടികൾക്കൊടുവിൽ കേസിൽ വിധി പറയാനിരിക്കെയാണ് വിചാരണക്കോടതി മാറ്റിയത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം വീണ്ടും ആവർത്തിക്കേണ്ടിവരുമെന്ന് മദനി ചൂണ്ടിക്കാട്ടി.

ഇതേ കേസിലെ കൂട്ടുപ്രതിക്ക് വാദം ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നേരത്തെ സുപ്രീം കോടതി നൽകിയ നിർദേശം തനിക്കും ബാധകമാക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. ഈ അപേക്ഷ അംഗീകരിച്ചാണ് കേസിലെ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

കേസിന്റെ വാദം ഇനിയും നീളരുതെന്നും 16 വർഷമായി നടപടികൾ തുടരുകയാണെന്നും മദനിക്കായി ഹാജരായ അഭിഭാഷകരായ ഹാരിസ് ബീരാനും അസർ അസീസും കോടതിയിൽ വ്യക്തമാക്കി.

You may also like