Home Keralaതൃശൂർ കൂർക്കഞ്ചേരിയിൽ വൻ കവർച്ച: വാതിൽ തകർത്ത് 55 പവൻ കവർന്നു

തൃശൂർ കൂർക്കഞ്ചേരിയിൽ വൻ കവർച്ച: വാതിൽ തകർത്ത് 55 പവൻ കവർന്നു

by news_desk
0 comments

തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ കൂർക്കഞ്ചേരിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സ്വർണം നഷ്ടപ്പെട്ടതായും അറിയുന്നത്.

കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ പ്ലാനിംഗ് ഉള്ളതായാണ് കരുതുന്നത്. പുലർച്ചെ ഒന്നരയോടെ ഒരാൾ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീടുകളിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെ തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും നെടുപുഴ പോലീസും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്.

You may also like