Home Top Stories‘പിണറായിക്കും റിയാസിനും, വീണയ്ക്കുമെതിരെ എസ്.ഐ.ടി അന്വേഷണം’; മാസപ്പടി കേസിൽ ED കത്തിൽ നടപടിയുമായി സർക്കാർ

‘പിണറായിക്കും റിയാസിനും, വീണയ്ക്കുമെതിരെ എസ്.ഐ.ടി അന്വേഷണം’; മാസപ്പടി കേസിൽ ED കത്തിൽ നടപടിയുമായി സർക്കാർ

by news_desk
0 comments

തിരുവനന്തപുരം: രാഷ്ട്രീയ പ്രകമ്പനം സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇ.ഡി (ED) നൽകിയ ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കേസിൽ തുടർനടപടികളിലേക്ക് കടന്നിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചാണ് അന്വേഷണം നടത്തുക.

മൂവർക്കുമെതിരെ നിലവിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇ.ഡിയുടെ കത്തിൽ എസ്.ഐ.ടി അന്വേഷണം നടത്തുന്നതിന് പച്ചക്കൊടി കാട്ടിയത്.

തുടർന്ന്, ഉടൻതന്നെ അന്വേഷണം ആരംഭിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് ആഭ്യന്തര മന്ത്രി കൃത്യമായ നിർദ്ദേശം നൽകി. രാഷ്ട്രീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് സർക്കാരിന്റെ ഈ നീക്കം.

You may also like