3
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും പരിശോധനാസമയവും പരസ്യപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ ആശുപത്രിയിലെ തസ്തികകൾ, നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകൾ, ഓരോ ഡോക്ടറുടെയും പരിശോധനാ സമയം എന്നിവ പ്രദർശിപ്പിക്കണം. രോഗികൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ചുമതലക്കാരുടെയും വിവരങ്ങളും ആശുപത്രികളിൽ പരസ്യപ്പെടുത്തണം.
