Home Keralaഹോസ്റ്റൽ ഫീസ് അടച്ചില്ല; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞു, മണ്ണുത്തിയിൽ സമരം ശക്തം

ഹോസ്റ്റൽ ഫീസ് അടച്ചില്ല; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞു, മണ്ണുത്തിയിൽ സമരം ശക്തം

by news_desk1
0 comments

തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒന്നാം വർഷ ബി.വി.എസ്.സി വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. കോഴ്‌സിലെ 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല അധികൃതർ തടഞ്ഞുവെച്ചത്.

ആകെ വിദ്യാർഥികളിൽ 46 പേരുടെ ഫലം മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹോസ്റ്റൽ ഫീസ് അടച്ചിട്ടില്ലെന്നത് പരീക്ഷാഫലം തടഞ്ഞുവെക്കാനുള്ള കാരണമാക്കിയതിനെതിരെയാണ് വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയത്.

തടഞ്ഞുവെച്ച മുഴുവൻ പരീക്ഷാഫലങ്ങളും എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അനാവശ്യ കാരണം ഉന്നയിച്ചാണ് ഫലം തടഞ്ഞുവെച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു.

പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

You may also like