Home Keralaഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി സമ്മാനവും വാങ്ങി; ഇപ്പോഴും പേര് രഹസ്യം

ഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി സമ്മാനവും വാങ്ങി; ഇപ്പോഴും പേര് രഹസ്യം

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിന്റെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി സമ്മാനത്തുക കൈപ്പറ്റിയെങ്കിലും ആരാണെന്ന് ഇപ്പോഴും അജ്ഞാതം. പേര് വെളിപ്പെടുത്താൻ ഭാഗ്യശാലി തയ്യാറാകാത്തതിനാൽ ലോട്ടറി വകുപ്പിനും വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് വിവരം.

കണ്ണൂരിലെ തളിപ്പറമ്പിൽ വിറ്റ ടി.എൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റിയെങ്കിലും വിജയിയുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി തുടരുകയാണ്.

വലിയ തുകയുടെ ലോട്ടറി സമ്മാനം ലഭിച്ചവരെ തേടി വിവിധ ആവശ്യങ്ങളുമായി പല സ്ഥലങ്ങളിൽനിന്നും ആളുകൾ എത്തുന്ന അനുഭവങ്ങൾ നേരത്തെ പല ഭാഗ്യശാലികളും പങ്കുവെച്ചിട്ടുണ്ട്. ഇതാകാം ഇത്തവണത്തെ വിജയിയും പേര് വെളിപ്പെടുത്താതിരിക്കാൻ കാരണമെന്നാണ് നിഗമനം.

നികുതിയും സെസും ഏജന്റ് കമ്മിഷനും ഉൾപ്പെടെയുള്ള കിഴിവുകൾക്ക് ശേഷം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്. സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റ് കമ്മിഷനായി നൽകും. 30 ശതമാനം ആദായനികുതിയും 25 ശതമാനം സർചാർജും നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഈടാക്കും.

You may also like