കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ നിർണായക വിധി നാളെ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
കേസിൽ ഉടനടി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ശക്തമായ നിലപാടെടുത്തപ്പോൾ, കേസിൽ പ്രാഥമിക അന്വേഷണം മാത്രമാണ് ആവശ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് കേസിൽ ഇരുഭാഗത്തിൻ്റെയും വിശദമായ വാദമുഖങ്ങൾ കേട്ട ശേഷം നാളെ നിർണായക വിധി പ്രഖ്യാപിക്കുന്നത്.
