തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഡിജിപിയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള അനുമതി തേടിയാണ് അന്വേഷണസംഘം റിപ്പോർട്ട് കൈമാറിയത്.
ക്രൈംബ്രാഞ്ച് മേധാവി കഴിഞ്ഞദിവസം റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് തുടർനടപടികൾക്കായി റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറുകയായിരുന്നു. കുറ്റപത്രം തയ്യാറാക്കാനുള്ള അനുമതി ലഭിക്കുന്നതോടെ കേസിലെ തുടർനടപടികൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ.
അതിനിടെ, രാഷ്ട്രീയവും പ്രാദേശികവുമായ സമ്മർദങ്ങൾക്കു പിന്നാലെ അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു.
