ക്രൈസ്റ്റ്ചർച്ച്: രണ്ടാം ട്വന്റി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ആദ്യം പന്തെറിയും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം വൈഭവ് സൂര്യവംശി ടീമിൽ ഇടംപിടിച്ചതാണ് മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മൂന്നാം നമ്പറിൽ വൈഭവ് ബാറ്റിങ്ങിനിറങ്ങുമെന്ന് ശ്രേയസ് വ്യക്തമാക്കി.
മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തത്. പ്രിൻസ് യാദവും പ്ലേയിങ് ഇലവനിൽ ഇടംനേടി. മായങ്കിനെ ടീമിൽനിന്ന് ഒഴിവാക്കി.
ഒരു ദിവസത്തെ വിശ്രമത്തിനുശേഷം ടീം മികച്ച ആത്മവിശ്വാസത്തിലാണെന്ന് ടോസിനിടെ ശ്രേയസ് പറഞ്ഞു. ഫീൽഡിങ്ങിൽ കൂടുതൽ സജീവമായും പോസിറ്റീവായും കളിക്കുകയാണ് ലക്ഷ്യം. ഓവർ നിരക്കുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കാനും ടീം ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.
ന്യൂസിലൻഡിന്റെ പ്ലേയിങ് ഇലവൻ: ഫിൻ അലൻ, ടിം സീഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.
