Home Top Stories‘വൈദേകത്തിൽ നിക്ഷേപിച്ചത് കോടികളുടെ കള്ളപ്പണം’; ഇ.പി. ജയരാജന്റെ ഭാര്യക്കെതിരെ ബന്ധുവിന്റെ ആരോപണം

‘വൈദേകത്തിൽ നിക്ഷേപിച്ചത് കോടികളുടെ കള്ളപ്പണം’; ഇ.പി. ജയരാജന്റെ ഭാര്യക്കെതിരെ ബന്ധുവിന്റെ ആരോപണം

by news_desk1
0 comments

കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധു ശ്യാംജിത് ഇ.പി. ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ആ പണം വൈദേകം റിസോർട്ടിൽ ചെലവഴിച്ചെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. എന്നാൽ, വാർത്ത പുറത്തുവന്നതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു.

ഇ.പി. ജയരാജന്റെ കൈപ്പടയിലുള്ളതാണെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. പ്രൈഡ് പ്രേംകുമാർ ഒൻപത് കോടി രൂപയും ജീവൻ ജ്യോതി 50 ലക്ഷം രൂപയും പ്രശാന്ത് രണ്ട് കോടി രൂപയും കള്ളപ്പണമായി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. ഇതിനു പുറമേ കൂടുതൽ പേർ പണം നൽകിയിട്ടുണ്ടെന്നും വരുംദിവസം വിവരങ്ങൾ പുറത്തുവിടുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

താൻ ജീവിതം അവസാനിപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്വം പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ, തോമസ്, സി.കെ. ഷാജി എന്നിവർക്കായിരിക്കുമെന്നും പോസ്റ്റിൽ പരാമർശിച്ചിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ കുറിപ്പ് പിൻവലിച്ചു.

You may also like