Home Keralaരാത്രി ചായ കുടിക്കാനിറങ്ങി; വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് ബൈക്ക് മറിഞ്ഞു, 17കാരന് ദാരുണാന്ത്യം

രാത്രി ചായ കുടിക്കാനിറങ്ങി; വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് ബൈക്ക് മറിഞ്ഞു, 17കാരന് ദാരുണാന്ത്യം

by news_desk1
0 comments

കൊല്ലം: രാത്രി ചായ കുടിക്കാനായി ബൈക്കിൽ പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർഥിക്ക് അപകടത്തിൽ ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കുളത്തൂപ്പുഴ പച്ചക്കടയ്ക്ക് സമീപമായിരുന്നു അപകടം.

കുളത്തൂപ്പുഴ സാംനഗർ റോഡിൽനിന്ന് കുളത്തൂപ്പുഴ–അഞ്ചൽ റോഡിലേക്ക് വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ആദ്യം വൈദ്യുതി പോസ്റ്റിലിടിക്കുകയും പിന്നാലെ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലുവെട്ടാംകുഴി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു ആകാശ്. തിരുവനന്തപുരം സ്വദേശിയായ ആകാശ് കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴിയിലെ ബന്ധുവീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്.

You may also like