Home Localപാലക്കുന്നിൽ രഹസ്യ പരിശോധന; സ്വകാര്യ ഭൂമിയിൽ സൂക്ഷിച്ച 50 ലിറ്ററോളം കോട കണ്ടെത്തി നശിപ്പിച്ചു

പാലക്കുന്നിൽ രഹസ്യ പരിശോധന; സ്വകാര്യ ഭൂമിയിൽ സൂക്ഷിച്ച 50 ലിറ്ററോളം കോട കണ്ടെത്തി നശിപ്പിച്ചു

by news_desk1
0 comments

മാന്ദാമംഗലം: പാലക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചാരായം നിർമിക്കാനുള്ള കോട കണ്ടെത്തി നശിപ്പിച്ചു. വനംവകുപ്പ് സ്റ്റേഷൻ ജീവനക്കാരും തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ലിറ്ററോളം കോട കണ്ടെത്തിയത്.

സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെത്തിയ കോട സ്ഥലത്തുവച്ചുതന്നെ നശിപ്പിച്ചു.

You may also like