Home Localഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു

ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു

by news_desk1
0 comments

ഇടുക്കി: പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിലെത്തി കമ്പിവടികൊണ്ട് ആക്രമിച്ചശേഷം ഭർത്താവ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിച്ചു. . സന്തോഷും ശ്രീജയും തമ്മിൽ വിവാഹ മോചനത്തിനായി കേസ് നിലനിൽക്കുകയാണ്. ശനിയാഴ്ച വിധി വരാനിരിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശ്രീജ തൂക്കുപാലത്താണ് താമസം . വെള്ളിയാഴ്ച രാവിലെ 9.30 ഇടുക്കി കുഴിത്തൊളുവിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീജ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെത്തിയ ഭർത്താവ് സന്തോഷ് കമ്പിവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയും ചെയ്തു. വെടിയേറ്റ സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ശ്രീജയ്ക്ക് ചികിത്സ തുടരുകയാണ്.

You may also like