13
കൊച്ചി: കാക്കനാട്ട് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. തൃശ്ശൂർ സ്വദേശിനിയും കാക്കനാട് ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ അക്ഷരയാണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ജിമ്മിലെ വ്യായാമം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന അക്ഷരയെ എതിർദിശയിൽനിന്നെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അക്ഷര ബസിനടിയിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ബസ് ജീവനക്കാർ തന്നെയാണ് അക്ഷരയെ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
