2
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പും ഭീഷണിയും നടത്തിയയാൾ അറസ്റ്റിൽ. വെമ്പായം സ്വദേശി ഷംനാദിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.
വി.ഡി. സതീശൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ അപേക്ഷ നൽകി സ്വന്തമാക്കിയ ശേഷമാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്. ഈ നമ്പറിൽനിന്ന് നിരവധി പേരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ പഴയ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
