പിറവം: മണ്ഡലകാലത്ത് ശബരിമല തീർഥാടകരുടെ യാത്രാക്ലേശം കുറയ്ക്കാൻ പിറവത്തുനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ് ആരംഭിച്ചു. മന്ത്രി അനൂപ് ജേക്കബ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളത്തുനിന്ന് വൈകിട്ട് 7.30ന് പിറവത്തെത്തുന്ന ബസ് കൂത്താട്ടുകുളം, പാലാ, പൊൻകുന്നം, എരുമേലി വഴി രാത്രി 11ന് പമ്പയിലെത്തും. പിറ്റേന്ന് പുലർച്ചെ നാലിന് പമ്പയിൽനിന്ന് മടങ്ങുന്ന ബസ് എരുമേലി, കൂത്താട്ടുകുളം വഴി രാവിലെ 7.30ന് പിറവത്തെത്തും.
പിറവം നഗരസഭാ ചെയർപഴ്സൻ കെ.ആർ. പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൻ അന്നമ്മ ഡോമി, സ്ഥിരംസമിതി അധ്യക്ഷരായ അരുൺ കല്ലറയ്ക്കൽ, ജിൻസി രാജു, വത്സല വർഗീസ്, ഷിബു തോമസ്, കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, ജോയി വാക്കനാൽ, ജിജി ജോജി, സിജി സുകുമാരൻ, മുൻ കൗൺസിലർമാരായ രാജു പാണലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ എന്നിവർ പങ്കെടുത്തു.
നേതാക്കളായ ഷാജു ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്, എടിഒ എ.ടി. ഷിബു, സ്റ്റേഷൻ മാസ്റ്റർ ഇൻചാർജ് കെ.ബി. സുന്ദരൻ, ജോസ് മാത്യു എന്നിവരും ട്രാൻസ്പോർട്ട് മാനേജിങ് സമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
