കുർണൂൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രപ്രദേശിൽ ക്ഷേത്രം നിർമിക്കുന്നു. കുർണൂൽ ജില്ലയിലെ യെമ്മിഗന്നൂർ മണ്ഡലത്തിലെ ഗുഡിക്കൽ ഗ്രാമത്തിലാണ് മാതാശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം അഡോണി എം.എൽ.എ പി.വി. പാർത്ഥസാരഥി ഞായറാഴ്ച നിർവഹിച്ചു.
ക്ഷേത്രത്തിനും നിർദിഷ്ട ഗോശാലയ്ക്കുമായി സൊസൈറ്റി ഗുഡിക്കൽ ഗ്രാമത്തിൽ 14 സെന്റ് ഭൂമിയാണ് നീക്കിവച്ചിരിക്കുന്നത്. ആദ്യം ഇവിടെ ഗോശാല നിർമിക്കും. അതിനുശേഷമായിരിക്കും ഹീരാബെൻ മോദിക്കായി സമർപ്പിക്കുന്ന ക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കുകയെന്ന് എം.എൽ.എ പി.വി. പാർത്ഥസാരഥി അറിയിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്ക് ജന്മം നൽകുകയും രാജ്യത്തെ പരമോന്നത പദവിയിലിരുന്ന് സേവിക്കാൻ പ്രാപ്തനായ വ്യക്തിയായി വളർത്തിയെടുക്കുകയും ചെയ്ത അമ്മയോടുള്ള ആദരസൂചകമായാണ് ഈ സംരംഭമെന്ന് ട്രസ്റ്റ് പ്രതിനിധികൾ വ്യക്തമാക്കി.
നരേന്ദ്ര മോദിയെപ്പോലൊരു നേതാവിനെ രാജ്യത്തിന് നൽകിയ ഹീരാബെൻ മോദി സമൂഹത്തിന്റെ ഓർമകളിൽ പ്രത്യേക സ്ഥാനവും ആദരവും അർഹിക്കുന്ന അമ്മയാണെന്നും ട്രസ്റ്റ് ഭാരവാഹികൾ അഭിപ്രായപ്പെ
