Home Keralaവൈദ്യുതി ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തു; മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായി രേഖകൾ

വൈദ്യുതി ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തു; മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായി രേഖകൾ

by news_desk1
0 comments

തിരുവനന്തപുരം: വി.ഇ.എച്ച് ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായി ടെൻഡർ രേഖകൾ. സെപ്റ്റംബറിൽ കെ.എസ്.ഇ.ബി നടത്തിയ വൈദ്യുതി ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമായി 19 കമ്പനികൾ പങ്കെടുത്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

എന്നാൽ, ഈ ടെൻഡർ പീക്ക് സമയത്തെ വൈദ്യുതി വാങ്ങുന്നതിനായിരുന്നില്ല. അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ വൈദ്യുതി ഉപഭോഗം കുറവുള്ള സമയത്തേക്കായിരുന്നു ടെൻഡർ ക്ഷണിച്ചത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലേക്ക് വൈദ്യുതി വാങ്ങുകയായിരുന്നു ലക്ഷ്യം.

സെപ്റ്റംബറിലെ ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നും അതുകൊണ്ടാണ് വി.ഇ.എച്ച് ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാനായിരുന്നു വി.ഇ.എച്ച് ഗ്ലോബലുമായി കരാർ. എന്നാൽ കരാർ പ്രകാരം വൈദ്യുതി നൽകാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.

സെപ്റ്റംബറിൽ കെ.എസ്.ഇ.ബി രണ്ട് ടെൻഡറുകളാണ് വിളിച്ചത്. എന്നാൽ ഒക്ടോബറിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായി ഈ ടെൻഡറുകളിൽ ക്ഷണമുണ്ടായിരുന്നില്ല. അടുത്ത ടെൻഡർ സെപ്റ്റംബർ 25നാണ് തുറന്നത്. അതിനു മുൻപുതന്നെ വി.ഇ.എച്ച് ഗ്ലോബലുമായി കരാർ ഒപ്പിട്ടിരുന്നു.

പീക്ക് സമയത്തേക്കായി വിളിച്ച ടെൻഡറിൽ ആരും താൽപര്യം പ്രകടിപ്പിക്കാത്തതിനാലാണ് വി.ഇ.എച്ച് ഗ്ലോബലുമായി കരാറിലേർപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ സെപ്റ്റംബറിലെ ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തതായുള്ള രേഖകൾ പുറത്തുവന്നതോടെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിശദീകരണം വീണ്ടും ചർച്ചയാകുകയാണ്.

You may also like