Home Keralaമോഷണവീട്ടിൽനിന്ന് പൊലീസ് നായ എത്തിയത് ബാലകൃഷ്ണന്റെ വീടിനടുത്തേക്ക്; ചോദ്യംചെയ്യലിന് വിളിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കി

മോഷണവീട്ടിൽനിന്ന് പൊലീസ് നായ എത്തിയത് ബാലകൃഷ്ണന്റെ വീടിനടുത്തേക്ക്; ചോദ്യംചെയ്യലിന് വിളിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കി

by news_desk1
0 comments

കാസർകോട്: വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പൊലീസ് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ അയൽവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണൻ (58) ആണ് വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. മൈസൂരു വിരാജ്പേട്ട് സ്വദേശിയാണ്.

പനയാൽ പെരിയാട്ടടുക്കം നീരാറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ബാലകൃഷ്ണന്റെ വീടിന് ഏകദേശം 200 മീറ്റർ അകലെയുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമ ധന്യ പ്രഭാതസവാരിക്ക് പോയ സമയത്തായിരുന്നു കവർച്ച. വീട്ടിൽനിന്ന് രണ്ടു പവന്റെ വളയും മൂന്നു പവന്റെ ബ്രേസ്‌ലെറ്റും 3,000 രൂപയും നഷ്ടപ്പെട്ടതായി ധന്യ ബേക്കൽ പൊലീസിൽ പരാതി നൽകി.

മകൾ മുകൾനിലയിൽ ഉറങ്ങുകയായിരുന്നതിനാൽ വീട് പൂട്ടി താക്കോൽ വൈദ്യുതിമീറ്റർ ബോക്സിൽ സൂക്ഷിച്ചാണ് ധന്യ പുറത്തുപോയത്. മോഷ്ടാവ് താക്കോൽ എടുത്ത് വീട് തുറന്ന് കവർച്ച നടത്തിയശേഷം തിരികെ മീറ്റർ ബോക്സിൽ വെച്ചതാകാമെന്നാണ് കരുതുന്നത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ധന്യ മനസ്സിലാക്കിയത്.

പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നായ മോഷണം നടന്ന വീട്ടിൽനിന്ന് മണംപിടിച്ച് ബാലകൃഷ്ണന്റെ വീടിനടുത്തുവരെ എത്തി. തുടർന്ന് ബാലകൃഷ്ണനോടും സമീപത്തെ മറ്റു വീട്ടുകാരോടും ചോദ്യംചെയ്യലിനായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

പൊലീസ് സംഘം മോഷണം നടന്ന വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ബാലകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിവരം മകൻ വിളിച്ചറിയിച്ചത്. പൊലീസെത്തി ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാമൻ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: എ. രാധ. മകൻ: അൻഷി

You may also like