Home Keralaഅച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

by news_desk1
0 comments

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി.

സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർത്ഥികൾ കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ്.

വോളിബോൾ പ്രാക്ടീസിനാണ് മൂവരും സ്കൂളിൽ എത്തിയതെന്നാണ് വിവരം. മൃതദേഹങ്ങൾകോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കോന്നി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് അപകടസാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വകവയ്ക്കാതെ സ്കൂൾ കുട്ടികൾ ഇവിടെ കുളിക്കാൻ ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്

You may also like