Home Top Storiesഒടുവിൽ എം.ആർ. അജിത്കുമാറിനെ കൈവിട്ട് യു.ഡി.എഫ് സർക്കാരും; രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ, നിർദേശം അംഗീകരിച്ച് മുഖ്യമന്ത്രി

ഒടുവിൽ എം.ആർ. അജിത്കുമാറിനെ കൈവിട്ട് യു.ഡി.എഫ് സർക്കാരും; രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ, നിർദേശം അംഗീകരിച്ച് മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഒടുവിൽ കടുത്ത നടപടിയുമായി യു.ഡി.എഫ് സർക്കാർ. എം.ആർ. അജിത്കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര മന്ത്രി സമർപ്പിച്ച സസ്പെൻഷൻ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടിക്ക് കളമൊരുങ്ങിയത്.

കേസിലെ ഉന്നതതല അന്വേഷണത്തിലും നടപടിക്രമങ്ങളിലും കാലതാമസം നേരിടുന്നുവെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വ്യാപക വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് നാടകീയമായി അജിത്കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനം വരുന്നത്. ഈ മാസം 31-ന് ഡി.ജി.പി (DGP) പദവിയിലേക്ക് സ്ഥാനക്കയറ്റം (Promotion) ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ അന്വേഷണ റിപ്പോർട്ട് എത്തുന്നതും ഈ കടുത്ത നടപടിയുണ്ടാകുന്നതും.

You may also like