Home Education/Careerവിഴിഞ്ഞം തുറമുഖത്ത് ജോലി അവസരം; മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, എഞ്ചിനീയർ ഒഴിവുകൾ

വിഴിഞ്ഞം തുറമുഖത്ത് ജോലി അവസരം; മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, എഞ്ചിനീയർ ഒഴിവുകൾ

by news_desk1
0 comments

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (VISL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തേക്കാണ് കരാർ നിയമനം. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ – 1 ഒഴിവ്

സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ഇതിന് പുറമെ ഓപ്പറേഷൻസ് മാനേജ്മെന്റ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം എം.ബി.എ./പി.ജി.ഡി.എം ഉണ്ടായിരിക്കണം.

വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി 35 വയസ്. പ്രതിമാസം 39,690 രൂപയാണ് ശമ്പളം.

കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് – 1 ഒഴിവ്

കമ്മ്യൂണിക്കേഷൻസ്/ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ/ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ സഹിതം ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ ഓപ്പറേഷൻ, എഴുത്ത്, എഡിറ്റിങ്, സോഷ്യൽ മീഡിയ എന്നിവയിൽ മികച്ച പരിജ്ഞാനം വേണം.

വെബ് പബ്ലിഷിങ്, ഡിജിറ്റൽ ഡിസൈൻ സോഫ്റ്റ്‌വെയർ എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മീഡിയ റിലേഷൻസ്/പബ്ലിക് റിലേഷൻസ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. പ്രതിമാസം 34,180 രൂപയാണ് ശമ്പളം.

ഫീൽഡ് എഞ്ചിനീയർ – 3 ഒഴിവുകൾ

ലോജിസ്റ്റിക്‌സ്, പോർട്ട് ഓപ്പറേഷൻസ്, ട്രാൻസ്‌പോർട്ടേഷൻ എന്നീ മേഖലകളിലായി ഓരോ ഒഴിവുകളാണുള്ളത്.

സിവിൽ, മറൈൻ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിങ്ങിൽ എം.ടെക്കും അല്ലെങ്കിൽ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ് എന്നിവയിൽ ഫുൾടൈം എം.ബി.എ./പി.ജി.ഡി.എമ്മും ഉണ്ടായിരിക്കണം.

വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ കുറഞ്ഞത് ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയം അഭികാമ്യമാണ്. തുറമുഖം, ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, മാരിടൈം ഇൻഫ്രാസ്ട്രക്ചർ, സപ്ലൈ ചെയിൻ, കണ്ടെയ്‌നർ ടെർമിനൽ, വെയർഹൗസിങ്, മൾട്ടിമോഡൽ ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ മേഖലകളിലെ പരിചയത്തിനും മുൻഗണനയുണ്ട്.

ഫീൽഡ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രായപരിധി 30 വയസാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cmd.kerala.gov.in/wp-content/uploads/2026/09/VISL-Notification-2.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ

https://cmdkerala.recruitopen.com/custom-signup/VISL15A

ഫീൽഡ് എഞ്ചിനീയർ

https://cmdkerala.recruitopen.com/custom-signup/VISL15B

You may also like