Home Education/Careerജെഎൻയുവിൽ 267 നോൺ-ടീച്ചിംഗ് ഒഴിവുകൾ; പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, അപേക്ഷ ജൂലൈ 27 വരെ

ജെഎൻയുവിൽ 267 നോൺ-ടീച്ചിംഗ് ഒഴിവുകൾ; പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, അപേക്ഷ ജൂലൈ 27 വരെ

by news_desk1
0 comments

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) വിവിധ നോൺ-ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 267 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി 35-ഓളം തസ്തികകളിലാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 ആണ്.

പ്രധാന തസ്തികകൾ

ഗ്രൂപ്പ്-എ:
എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, അസിസ്റ്റന്റ് രജിസ്ട്രാർ, പബ്ലിക് റിലേഷൻസ് ഓഫീസർ, റിസർച്ച് ഓഫീസർ, സിസ്റ്റം അനലിസ്റ്റ്, ക്യൂറേറ്റർ.

ഗ്രൂപ്പ്-ബി:
സെക്ഷൻ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ (സിവിൽ), കമ്പ്യൂട്ടർ ഓപ്പറേറ്റർ, അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്.

ഗ്രൂപ്പ്-സി:
സെമി പ്രൊഫഷണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (ഗസ്റ്റ് ഹൗസ്), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ലബോറട്ടറി അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ, വർക്സ് അസിസ്റ്റന്റ് (വയർമാൻ, ടെലിഫോൺ വയർമാൻ, കാർപെന്റർ, മേസൺ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ, മീറ്റർ റീഡർ), ലിഫ്റ്റ് ഓപ്പറേറ്റർ, ജൂനിയർ അസിസ്റ്റന്റ്, കുക്ക്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഓഫീസ് അറ്റൻഡന്റ്), മെസ് ഹെൽപ്പർ, എഞ്ചിനീയറിംഗ് അറ്റൻഡന്റ്/ഖലാസി (സിവിൽ/ഇലക്ട്രിക്കൽ), ലബോറട്ടറി അറ്റൻഡന്റ്, ലൈബ്രറി അറ്റൻഡന്റ്, ആനിമൽ അറ്റൻഡന്റ്, ഗ്രൗണ്ട്സ്മാൻ, ആന്റി-മലേറിയ വർക്കർ.

തിരഞ്ഞെടുപ്പ് രീതി

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. ടൈപ്പിംഗ്, സ്റ്റെനോഗ്രാഫി ആവശ്യമായ തസ്തികകൾക്ക് സ്കിൽ ടെസ്റ്റും നടത്തും.

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകൾക്ക് അഭിമുഖം ഉണ്ടായിരിക്കില്ല. ഗ്രൂപ്പ് ‘എ’ തസ്തികകൾക്ക് പരീക്ഷയ്ക്കൊപ്പം അഭിമുഖവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനും:
https://www.jnu.ac.in/sites/default/files/inline-files/AdvtNo_01_RC_NT_2026.pdf

You may also like