Home Nationalഎകെജി ഭവനിൽ പൊലീസ്; എസ്.എഫ്.ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന സൂചന

എകെജി ഭവനിൽ പൊലീസ്; എസ്.എഫ്.ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന സൂചന

by news_desk1
0 comments

ദില്ലി: ദില്ലിയിലെ എകെജി ഭവനിൽ പൊലീസ് എത്തി. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയും എസ്.എഫ്.ഐ ദില്ലി സെക്രട്ടറിയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

പൊലീസ് നടപടി നേരത്തെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടതാണെന്നാണ് ലഭിക്കുന്ന വിവരം. ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ഐഷി ഘോഷ് സജീവ സാന്നിധ്യമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.

You may also like