ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമനത്തിനായുള്ള അഭിമുഖം മേയ് 25ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.ഡി. ഡി.വി. ആന്‍ഡ് എല്‍ ബിരുദമോ തത്തുല്യമായ ഡി.എന്‍.ബി യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന രീതിയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം ഉണ്ടായിരിക്കണം. പി.ജി കാലയളവും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഒരു വര്‍ഷത്തെ സീനിയര്‍ റസിഡന്റ് പ്രവൃത്തിപരിചയവും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിര രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സ്വന്തം ചെലവില്‍ അഭിമുഖത്തിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477-2282611.

