തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട ഹൈടെൻഷൻ വൈദ്യുതി ഉപയോക്താക്കളിൽനിന്ന് 3,696.68 കോടി രൂപയുടെ കുടിശിക ആറുമാസത്തിനകം ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ദീർഘകാലമായി കുടിശിക പിരിച്ചെടുക്കുന്നതിൽ കാലതാമസവും വീഴ്ചയും വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. …
news_desk1
-
-
National
‘ടാറ്റയെ തകർക്കുന്നത് ക്രിമിനൽ ബുദ്ധിയോടെ’; മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുൽ ഗാന്ധി, വ്യവസായികൾ മൗനത്തിലെന്ന് വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിലെ അധികാരത്തർക്കം രൂക്ഷമാകുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്വന്തം ഇഷ്ടത്തിനനുസരിച്ച് കൈകാര്യം ചെയ്യുകയാണെന്നും വ്യവസായ പ്രമുഖർ ഭയം കാരണം …
-
National
ഹോസ്റ്റൽ വിദ്യാർഥികൾക്ക് ആശ്വാസം; ഭക്ഷണ അലവൻസ് 500 രൂപ വരെ കൂട്ടി തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളുടെ ഭക്ഷണ അലവൻസ് വർധിപ്പിച്ച് തമിഴ്നാട് സർക്കാർ. സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 400 രൂപയുടെയും കോളേജ് വിദ്യാർഥികൾക്ക് 500 രൂപയുടെയും വർധനയാണ് അനുവദിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അധിക സാമ്പത്തിക സഹായം ലഭിക്കുന്നതാണ് …
-
Top Stories
നിപ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നോ? ആറു മരണങ്ങളിലും അന്വേഷണം; മെഡിക്കൽ ബോർഡ് രൂപീകരിക്കും
by news_desk1by news_desk1തിരുവനന്തപുരം: നിപ രോഗികൾക്കും കോവിഡ് ബാധിതർക്കും കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് വിതരണം ചെയ്ത മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ …
-
Kerala
ഇപി ജയരാജന്റെ ഭാര്യയ്ക്കെതിരായ ആരോപണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൈദേകം
by news_desk1by news_desk1കണ്ണൂർ: സിപിഎം നേതാവ് ഇപി ജയരാജന്റെ ഭാര്യയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിയമനടപടിയുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ഇപിയുടെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് …
-
Kerala
പാലക്കാട് ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അമ്മയുടെ കാമുകനും കസ്റ്റഡിയിൽ
by news_desk1by news_desk1പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് …
-
Kerala
കേരളത്തിന് 70 വയസ്; മുതിർന്നവർക്ക് ലിറ്റർ വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്
by news_desk1by news_desk1തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. 70 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ് ലഭിക്കും. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചില ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. …
-
Kerala
കോവളം സ്പാ പീഡനക്കേസ്: അന്തർസംസ്ഥാന റാക്കറ്റിലെ ഇടനിലക്കാരി കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്തർസംസ്ഥാന ലൈംഗിക ചൂഷണ ശൃംഖലയിലെ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന ബെംഗളൂരു സ്വദേശിനി വാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെത്തിയ അന്വേഷണസംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പാ നടത്തിപ്പുകാർക്ക് പരിചയപ്പെടുത്തുന്നതിലും …
-
Kerala
കാട്ടുപന്നിക്കെണിയിൽ തോക്ക്; കരിയിലകൾക്കിടയിലെ കെണിയിൽനിന്ന് വെടിയേറ്റ് ഗൃഹനാഥന് ഗുരുതര പരുക്ക്
by news_desk1by news_desk1വെള്ളരിക്കുണ്ട്: കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിൽനിന്ന് വെടിയേറ്റ് ഗൃഹനാഥന് ഗുരുതര പരുക്ക്. വെസ്റ്റ് എളേരി പറമ്പ ആശാരിത്തട്ടിലെ പന്തല്ലൂർ റെജി (56)ക്കാണ് ഇടതുകാലിൽ വെടിയേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റെജിയുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കമുകിന് …
-
Kerala
ചേരാനല്ലൂർ അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ ജഡ്ജിക്ക് താൽക്കാലിക ആശ്വാസം. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്ന് ചോദിച്ച കോടതി, അദ്ദേഹം ജുഡീഷ്യൽ ഓഫീസറല്ലേയെന്നും നിരീക്ഷിച്ചു. അതേസമയം, …
