7
പത്തനംതിട്ട: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാടിനെതിരെ പൊലീസിൽ പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്.
മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. സംഭവത്തിൽ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, സണ്ണി എം. കപിക്കാട് പരാമർശത്തിൽ മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെടണമെന്നും സർക്കാർ ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.
