Home Keralaബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ അപ്രത്യക്ഷം

ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ അപ്രത്യക്ഷം

by news_desk1
0 comments

സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ തന്നെ കാണാതായതോടെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് സ്റ്റേഷനിൽ നിന്ന് കാണാതായത്.

ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങളായിരുന്നു ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണ് ഇപ്പോൾ കാണാതായത്.

കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.

മുറിയുടെ പൂട്ട് തകർത്തതിന്റെ അടയാളങ്ങളൊന്നുമില്ല. പകരം താക്കോൽ കൈക്കലാക്കിയാണ് തൊണ്ടിമുതലുകൾ മോഷ്ടിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ തൊണ്ടിമുതൽ എങ്ങനെ കാണാതായെന്നതിൽ നിലവിൽ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like