12
തൃശൂർ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. സോണ മുല്ല എന്നയാളാണ് അറസ്റ്റിലായത്.
കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറ്റത്തിനായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാനെത്തിയപ്പോഴാണ് സോണ മുല്ല പിടിയിലായത്.
രണ്ട് കിലോഗ്രാം വീതമുള്ള നാല് പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
