Home Localകാലാവധി ബാക്കിയുള്ള ചോക്ലേറ്റിൽ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിയുമായി യുവാവ്

കാലാവധി ബാക്കിയുള്ള ചോക്ലേറ്റിൽ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിയുമായി യുവാവ്

by news_desk1
0 comments

എറണാകുളം: പറവൂരിന് സമീപമുള്ള കരുമാലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി കഴിഞ്ഞിട്ടില്ലാത്ത ചോക്ലേറ്റിനുള്ളിലാണ് പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് 40 രൂപ വിലയുള്ള ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റ് വാങ്ങിയത്. പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരമനുസരിച്ച് 2027 ജനുവരി 12 വരെയാണ് ഉപയോഗിക്കാവുന്ന കാലാവധി.

കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റ് തുറന്നപ്പോഴാണ് പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയതായി അഭിലാഷ് അറിയിച്ചു.

You may also like