Home Top Storiesപതിനൊന്നാം നാൾ ഒടുവിൽ വീട്ടിലെത്തി മുഖ്യമന്ത്രി; നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു

പതിനൊന്നാം നാൾ ഒടുവിൽ വീട്ടിലെത്തി മുഖ്യമന്ത്രി; നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു

by news_desk
0 comments

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രി ഷിബു ബേബി ജോണിനൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി നീണ്ടകരയിലെ വീടെത്തിയത്. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത വലിയൊരു ദുരന്തമാണ് ഇതെന്ന് കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കാണാതായ ഗൗതമിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും ഇതുവരെയില്ലാത്ത വിധം ശക്തമായ തെരച്ചിൽ സംവിധാനങ്ങളാണ് ഇതിനായി ഏകോപിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ മാത്രമാണ് തിരച്ചിൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നതെന്നും ബാക്കിയെല്ലാ ദിവസങ്ങളിലും കൃത്യമായ പരിശോധന നടന്നിട്ടുണ്ടെന്നും എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You may also like