കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു പരിശോധന.
മൂന്ന് മണിക്കൂർ നീണ്ട റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ തേൻ, വെള്ളം, വിവിധ കുപ്പികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ശിഹാബുദ്ധീൻ ഫൈസിയുടെ സഹായിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം മാറ്റിയതായാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ വകുപ്പും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധന നടത്തിയത്.

