കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അവസരം. 11 വിഭാഗങ്ങളിലായി 43 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ്, ജിയോളജി, മെഡിക്കൽ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ
- ഇൻഡസ്ട്രിയൽ സേഫ്റ്റി – 3
- ജിയോളജി – 6
- ഇലക്ട്രിക്കൽ – 8
- മെക്കാനിക്കൽ – 6
- സിവിൽ – 4
- മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് – 4
- എൻവയോൺമെന്റ് മാനേജ്മെന്റ് – 2
- മിനറൽ പ്രോസസിങ് – 3
- ഫിനാൻസ് – 3
- ഹ്യൂമൻ റിസോഴ്സസ് – 1
- സർവേ – 3
യോഗ്യത
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തസ്തികകളിലേക്ക് എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജിയോളജി തസ്തികയിലേക്ക് ജിയോളജി അല്ലെങ്കിൽ അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഇൻഡസ്ട്രിയൽ സേഫ്റ്റി തസ്തികയിലേക്ക് എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്നോളജി ബിരുദത്തോടൊപ്പം സേഫ്റ്റി എഞ്ചിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര യോഗ്യതയോ സേഫ്റ്റി/ഫയർ എഞ്ചിനീയറിങ്ങിൽ ബി.ടെക് യോഗ്യതയോ ആവശ്യമാണ്.
മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് തസ്തികയിലേക്ക് എം.ബി.ബി.എസ് യോഗ്യതയും നിർദിഷ്ട പ്രവൃത്തിപരിചയവും വേണം. ഫിനാൻസ് വിഭാഗത്തിലേക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ ഫൈനൽ പരീക്ഷ പാസായിരിക്കണം.
പ്രായവും പ്രവൃത്തിപരിചയവും
തസ്തികയും ഗ്രേഡും അനുസരിച്ച് പരമാവധി പ്രായപരിധി 35 മുതൽ 52 വയസ് വരെയാണ്. അപേക്ഷകർക്ക് മൂന്ന് മുതൽ 18 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. നിയമനം ലഭിക്കുന്നവർക്ക് 75,400 രൂപ മുതൽ 1,69,600 രൂപ വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ എഴുത്തുപരീക്ഷയും നടത്തും.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗം വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത, കൃത്യമായ മാർക്ക് ശതമാനം, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.
അപേക്ഷാ കാലയളവ്: സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 5 വരെ.
അപേക്ഷ: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.hindustancopper.com/Upload/Notice/0-639251985693346250-NoticeFILE.pdf
