Home Keralaഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

by news_desk1
0 comments

തൃശ്ശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാലിശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിലാണ് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. വളവിൽ വച്ച് ബസിന്റെ തുറന്ന ഡോറിലൂടെ യുവതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ യുവതിയുടെ കാലിനും കൈയ്ക്കും മുഖത്തും പരിക്കേറ്റു. സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

You may also like