കായികതാരങ്ങൾക്ക് ആദായനികുതി വകുപ്പിൽ ജോലി നേടാൻ മികച്ച അവസരം. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലായി ആകെ 85 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് പാസായ കായികതാരങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
ഒഴിവുകൾ
- സ്റ്റെനോഗ്രാഫർ ഗ്രേഡ്-II – 6
- ടാക്സ് അസിസ്റ്റന്റ് – 40
- മൾട്ടി ടാസ്കിങ് സ്റ്റാഫ് – 39
പരിഗണിക്കുന്ന കായിക ഇനങ്ങൾ
- അത്ലറ്റിക്സ് – 20
- വോളിബോൾ – 12
- ക്രിക്കറ്റ് – 6
- കബഡി – 6
- ബാസ്കറ്റ്ബോൾ – 5
- ഹോക്കി – 5
- പാരാസ്പോർട്സ് – 5
- ബ്രിഡ്ജ് – 4
- ടേബിൾ ടെന്നീസ് – 4
- ഗുസ്തി – 4
- ബാഡ്മിന്റൺ – 2
- ബോക്സിങ് – 2
- കാരംസ് – 2
- ചെസ് – 2
- നീന്തൽ – 2
- ടെന്നീസ് – 2
- യോഗാസനം – 2
വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും
സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: പ്ലസ് ടു വിജയം. പ്രായം 18 മുതൽ 27 വയസ് വരെ. സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
ടാക്സ് അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായം 18 മുതൽ 27 വയസ് വരെ. ഡാറ്റാ എൻട്രി സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
മൾട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ് വിജയം. പ്രായം 18 മുതൽ 25 വയസ് വരെ.
കായിക നേട്ടങ്ങൾക്ക് മുൻഗണന
താഴെ പറയുന്ന വിഭാഗങ്ങളിലുള്ള കായികതാരങ്ങൾക്കാണ് മുൻഗണന നൽകുക:
- ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തവർ.
- സീനിയർ/ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിലോ നാഷണൽ ഗെയിംസിലോ സ്വന്തം സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ പ്രതിനിധീകരിച്ച് ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയവർ.
- ഇന്റർ-യൂണിവേഴ്സിറ്റി മത്സരങ്ങളിലോ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലോ സ്വന്തം സർവകലാശാലയെ പ്രതിനിധീകരിച്ച് ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയവർ.
- ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ്, പാരാ ഗെയിംസ് എന്നിവയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയവർ.
- ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന ദേശീയ സ്കൂൾ കായികമേളകളിൽ സംസ്ഥാന സ്കൂൾ ടീമിനെ പ്രതിനിധീകരിച്ച് ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയവർ.
- മുകളിൽ പറഞ്ഞ ദേശീയ, സർവകലാശാല, സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും മെഡലോ സ്ഥാനമോ നേടാൻ കഴിയാത്തവരും അർഹരാണ്.
യോഗ്യരായ ഉദ്യോഗാർഥികൾ itsportsrecruitmentpune.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒരു ഉദ്യോഗാർഥിക്ക് ഒരൊറ്റ അപേക്ഷയിലൂടെ ഒന്നിലധികം തസ്തികകളിലേക്ക് മുൻഗണനാക്രമത്തിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.itsportsrecruitmentpune.com
