Home Top Storiesന്യൂസ് ഡെസ്‌കിലെ പൊലീസ് അതിക്രമം അപലപനീയം; മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുതെന്ന് എം.എ. ബേബി

ന്യൂസ് ഡെസ്‌കിലെ പൊലീസ് അതിക്രമം അപലപനീയം; മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുതെന്ന് എം.എ. ബേബി

by news_desk1
0 comments

ന്യൂഡൽഹി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കിലുണ്ടായ പൊലീസ് ഇടപെടൽ മാധ്യമ സ്ഥാപനത്തിന് നേരെയുള്ള കടന്നാക്രമണമായി മാറിയെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി.

മെസിയുടെ വരവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ടെന്ന് എം.എ. ബേബി പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ മാധ്യമ സ്ഥാപനത്തിന് നേരെ കടന്നാക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കിലെ പൊലീസ് ഇടപെടൽ ചാനലിനെ കടന്നാക്രമിക്കുന്ന നിലയിലായിരുന്നുവെന്നും എം.എ. ബേബി ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

You may also like