Home Keralaഫുട്ബോൾ കളിക്കിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; ദിൽരാജിന് വിട

ഫുട്ബോൾ കളിക്കിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; ദിൽരാജിന് വിട

by news_desk1
0 comments

പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ദിൽരാജ് (16) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കരിമ്പുഴയിലെ സ്വകാര്യ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ദിൽരാജ് കുഴഞ്ഞുവീണത്. കാൽതട്ടി വീണതാണെന്നാണ് ആദ്യം കൂടെയുണ്ടായിരുന്നവർ കരുതിയത്. എന്നാൽ വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതോടെ ഒപ്പം കളിച്ചവരും ടർഫ് ഭാരവാഹികളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു.

സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടര സ്വദേശികളായ രാജൻ-ദീപ ദമ്പതികളുടെ മകനാണ് ദിൽരാജ്.

You may also like