മുംബൈ: കഴിഞ്ഞാഴ്ച മികച്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞപ്പോൾ, നിഫ്റ്റി 24,000 എന്ന നിർണായക മാനസിക നിലവാരത്തിന് താഴെയായി.
ഐടി, ഓട്ടോ ഓഹരികളിലുണ്ടായ ഇടിവാണ് വിപണിയെ പ്രധാനമായും ബാധിച്ചത്. നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ ഒരു ശതമാനം വീതം താഴ്ന്നു. അതേസമയം, നിഫ്റ്റി ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ രണ്ട് ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.
വിപണിയിലെ സമീപകാല മുന്നേറ്റത്തിന് പിന്നാലെയുള്ള ലാഭമെടുപ്പാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, ബ്രെന്റ് ക്രൂഡിന്റെ വില വർധിച്ചതും വിപണിയിൽ സമ്മർദം സൃഷ്ടിച്ചു. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയാണ് എണ്ണവില ഉയരാൻ കാരണമായത്.

